കേരളത്തിൽ പ്രത്യേകിച്ചും തെക്കൻ ജില്ലകളിൽ കനത്ത മഴയ്ക്കു സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ശക്തമായ കാറ്റിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാല്‍ അധികൃതര്‍ മുന്‍കരുതല്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. മലയോര ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്കി. 13 സെന്റീമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്.
മലയോര മേഖലകളിൽ ഉരുൾപൊട്ടലിന് സാദ്ധ്യതയുള്ളതിനാൽ ഇവിടങ്ങളിലെ വിനോദ കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളെ കടത്തിവിടരുതെന്നും നിർദ്ദേശിച്ചിട്ടുണ്ട്. കന്യാകുമാരിക്ക് തെക്കുഭാഗത്ത് രൂപംകൊണ്ട ന്യൂനമര്‍ദ്ദമാണ് കനത്ത മഴയ്ക്ക് കാരണം. കേരള തീരത്തു ശക്തമായ വടക്ക് പടിഞ്ഞാറന്‍ കാറ്റിന് സാദ്ധ്യതയുണ്ട്. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റു വീശാനിടയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കാനും കാലാവസ്ഥാ കേന്ദ്രം നിർദ്ദേശിച്ചു.

