ഭക്ഷ്യ വസ്‌തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാനായി സപ്ളൈകോ കൂടുതൽ കാര്യക്ഷമമായ സംവിധാനങ്ങൾ ഏർപ്പെടുത്താന്‍ സപ്ളൈകോ തീരുമാനിച്ചു. ഫുഡ് സേഫ്‌റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ആക്‌ടിലെ വ്യവസ്ഥകള്‍ പാലിക്കാന്‍ വിതരണക്കാരെയും മില്ലുടമകളെയും പ്രാപ്‌തരാക്കുകയും ഐ.എസ്.ഒ 22000 നിലവാരത്തിലേക്ക് വിതരണ സ്ഥാപനങ്ങളെയും മില്ലുകളെയും എത്തിക്കുകയാണ് ആദ്യഘട്ടത്തില്‍ ചെയ്യുക. നിലവിലുള്ള ആഭ്യന്തര ഗുണനിലവാര പരിശോധന കൂടുതൽ ശക്തിപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.
ഐ.എസ്.ഒ 22000 നിലവാരത്തിലെത്തുന്ന സ്ഥാപനങ്ങൾക്ക് സർക്കാർ നൽകുന്ന സബ്‌സിഡികൾ ലഭ്യമാക്കുന്നതിന് അവസരമൊരുക്കും. ഭക്ഷ്യസംസ്കരണശാലകളില്‍ വൃത്തിയും ശുചിത്വവും ഉറപ്പാക്കുന്നതിന് ബന്ധപ്പെട്ട സ്ഥാപനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്. ഉപഭോക്താക്കളുമായുള്ള ആശയവിനിമയ പ്രക്രിയയും സജീവമാക്കും. ഉച്ചഭക്ഷണപദ്ധതി പ്രകാരമുള്ള അരിയും വിഭവങ്ങളും വിതരണം ചെയ്യുന്നതിലും ഗുണനിലവാര പരിശോധന കര്‍ശനമാക്കാനും തിരുമാനിച്ചിട്ടുണ്ട്.

