അഫ്ഗാനിസ്ഥാനില്‍ ഏപ്രില്‍ അഞ്ചിന് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ആര്‍ക്കും വിജയിക്കാനാവശ്യമായ 50 ശതമാനം വോട്ടു ലഭിക്കില്ലെന്ന് പ്രാഥമിക തെരഞ്ഞെടുപ്പ് ഫലങ്ങള്‍. ഇതോടെ ആദ്യ രണ്ട് സ്ഥാനത്തെത്തുന്നവര്‍ തമ്മില്‍ രണ്ടാം ഘട്ട വോട്ടെടുപ്പിന് കളമൊരുങ്ങി.
മുന്‍ വിദേശകാര്യ മന്ത്രി അബ്ദുള്ള അബ്ദുള്ളയും മുന്‍ ലോകബാങ്ക് ഉദ്യോഗസ്ഥന്‍ അഷ്‌റഫ് ഘനിയുമായിരിക്കും ജൂണ്‍ ഏഴിന് നടക്കുന്ന രണ്ടാം ഘട്ടത്തില്‍ ഏറ്റുമുട്ടുക. അബ്ദുള്ളയ്ക്ക് 44.9 ശതമാനം വോട്ടുകളും ഘനിയ്ക്ക് 31.5 ശതമാനം വോട്ടുകളും ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. തെരഞ്ഞെടുപ്പ് പരാതികള്‍ പരിഹരിച്ചതിന് ശേഷം മേയ് 14-നെ ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കൂ.
ആദ്യ രണ്ട് സ്ഥാനാര്‍ഥികള്‍ തമ്മില്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ ധാരണയായാല്‍ രണ്ടാം ഘട്ടം വോട്ടെടുപ്പ് ഒഴിവാക്കാമെങ്കിലും തെരഞ്ഞെടുപ്പില്‍ ഉറച്ചുനില്‍ക്കുമെന്നാണ് ഘനി ഞായറാഴ്ച പ്രഖ്യാപിച്ചിട്ടുള്ളത്.

