Skip to main content

ഷിക്കാഗോ: യു.എസ്സിലെ ടെക്സാസ് സംസ്ഥാനത്ത് വളം ഫാക്ടറിയില്‍ സ്ഫോടനം. 70 പേരെങ്കിലും കൊല്ലപ്പെട്ടിരിക്കാമെന്ന് അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

 

ഇന്ത്യന്‍ സമയം ഇന്ന്(വ്യാഴാഴ്ച) പുലര്‍ച്ചെ 6.30ന് ടെക്സാസിലെ വാക്കോ നഗരത്തിനു സമീപമാണ് അപകടം. അപകട കാരണം വ്യക്തമായിട്ടില്ല. സുരക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. പ്രദേശത്ത് നിന്ന് ജനങ്ങളെ ഒഴിപ്പിച്ചിട്ടുണ്ട്.