Skip to main content
ന്യൂഡല്‍ഹി

western ghatsപശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട കസ്തൂരി രംഗൻ റിപ്പോർട്ടിന്മേൽ കരട് വിജ്ഞാപനം കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കി. പരിസ്ഥിതിമന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലാണ് വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. കേരളം മുന്നോട്ടുവച്ച എല്ലാ ആവശ്യങ്ങളും അംഗീകരിച്ചുകൊണ്ടാണ് 112 പേജുകളുള്ള വിജ്ഞാപനമിറക്കിയത്.

 

കേരളത്തിന്റെ അഭ്യർത്ഥന പ്രകാരം കൃ​ഷി,​ ജനവാസ മേഖലകളെ പരിസ്ഥിതി ലോല പ്രദേശങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പരിധിയില്‍ വരുന്ന മറ്റ് അഞ്ച് സംസ്ഥാനങ്ങളുടെ ആവശ്യങ്ങള്‍ കരടില്‍ പരിഗണിച്ചിട്ടില്ല. 60 ദിവസത്തിനുള്ളിൽ റിപ്പോർട്ടിന്മേൽ പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം. അഭിപ്രായങ്ങൾ പരിഗണിച്ച ശേഷമാകും അന്തിമ വിജ്ഞാപനം ഇറക്കുക.

 

കസ്തൂരി രംഗൻ റിപ്പോർട്ടിൽ പരിസ്ഥിതി ലോല പ്രദേശം 13108 ചതുരശ്ര കിലോമീറ്റർ ആയിരുന്നത് കരട് വിജ്ഞാപനത്തിൽ 9993.7 ചതുരശ്ര കിലോമീറ്ററായി കുറച്ചിട്ടുണ്ട്. ഇതിൽ 9107 ചതുരശ്ര കിലോമീറ്റർ വനപ്രദേശവും 887.6 ച.കി.മി വനേതര പ്രദേശവുമാണ്. കസ്തൂരി രംഗൻ റിപ്പോർട്ട് സംബന്ധിച്ച് പരിസ്ഥിതി മന്ത്രാലയം നേരത്തെ ഓഫീസ് മെമ്മോറാണ്ടം പുറത്തിറക്കിയിരുന്നതാണ്. എന്നാൽ കരട് വിജ്ഞാപനമായി ഇറക്കിയേ മതിയാവൂ എന്ന കേരളത്തിന്റെ നിരന്തര സമ്മർദ്ദത്തെ തുടർന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി വാങ്ങിയ ശേഷമാണ് വിജ്ഞാപനം പുറത്തിറക്കിയത്.

Tags