Skip to main content
കൊല്ലം

amruthanatamayiഒരു പുസ്തകത്തിലെ ആരോപണങ്ങളുടെ പേരിൽ അമൃതാനന്ദമയി മഠത്തിനെതിരെ കേസെടുക്കാനാവില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. അമൃതാനന്ദമയിയുടെ സന്തത സഹചാരിയായിരുന്ന ഗെയ്ൽ ‌ട്രെഡൽ തന്റെ വിശുദ്ധ നരകം എന്ന പുസ്തകത്തിലാണ് മഠത്തിനെതിരെ ആരോപണം ഉന്നയിച്ചത്.

 

 

പുസ്തകത്തിലെ ഉള്ളടക്കം എന്തായാലും അതേക്കുറിച്ച് സർക്കാരിന് അറിയേണ്ട കാര്യമില്ലെന്ന്മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി ചെന്നിത്തല പറഞ്ഞു. അമൃതാനന്ദമയിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തിപരമായ പ്രചരണം നടത്തിയവര്‍ക്കെതിരെ കരുനാഗപ്പള്ളി പോലീസ് കേസ് എടുത്തത് അമൃതാനന്ദമയിയുടെ ഭക്തരുടെ പരാതി ലഭിച്ചതിനാലാണെന്നും ചെന്നിത്തല അറിയിച്ചു.

Tags