Skip to main content

pinarayi vijayan

ലാവ്‌ലിന്‍ കേസില്‍ പ്രത്യേക സി.ബി.ഐ കോടതിയുടെ വിധിക്കെതിരെ സി.ബി.ഐയും ക്രൈം എഡിറ്റര്‍ ടി.പി നന്ദകുമാറും നല്‍കിയ ഹര്‍ജികളടക്കം ആറ് റിവിഷന്‍ ഹര്‍ജികള്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. പിണറായി വിജയന്‍ അടക്കമുള്ള ഏഴ് പ്രതികള്‍ക്ക് നോട്ടിസ് അയച്ചു. കേസിലെ മുഴുവന്‍ രേഖകളും ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.

 

കഴിഞ്ഞ ദിവസമാണ് ലാവ്‌ലിന്‍ ഇടപാട് സംസ്ഥാനത്തിന് സാമ്പത്തിക നഷ്ടമുണ്ടാക്കിയിട്ടില്ലെന്ന് സംസ്ഥാന ഊര്‍ജവകുപ്പ് സത്യവാങ്മൂലം നല്‍കിയത്. ഇതിന് പിന്നാലെയാണ് റിവിഷന്‍ ഹര്‍ജികള്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചത്.

 

സംസ്ഥാനത്തെ മൂന്ന്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്.എന്‍.സി ലാവ്‌ലിന്‍ കമ്പനിയുമായുള്ള ഇടപാടില്‍ അഴിമതി നടന്നു എന്ന കേസില്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയും മുന്‍ വൈദ്യുത മന്ത്രിയുമായ പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവരെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയ പ്രത്യേക സി.ബി.ഐ കോടതിയുടെ വിധിക്കെതിരെയാണ് സി.ബി.ഐ ഹൈക്കോടതിയെ സമീപിച്ചത്.