Skip to main content
തിരുവനന്തപുരം

legislature1പയ്യോളിയില്‍ സി.പി.എം പ്രവര്‍ത്തകന്‍റെ വീട് കയറി ആക്രമിച്ച സംഭവത്തെക്കുറിച്ച് നടപടികൾ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചു പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി.

 

കൊയിലാണ്ടിയിലും സമീപ പ്രദേശങ്ങളിലും അര്‍.എസ്.എസ് ആക്രമണങ്ങള്‍ കൊണ്ട് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന് അടിയന്തര പ്രമേയ നോട്ടീസില്‍ സി.പി.ഐ.എം ആരോപിച്ചു. 

 

പയ്യോളിയില്‍ സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ സര്‍വകക്ഷിയോഗം വിളിച്ചു ചേര്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായും ഇതിനായി കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും ആഭ്യന്തരമന്ത്രി അറിയിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

 

തീരദേശ പരിപാലന നിയമപ്രകാരമുള്ള നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയെ അറിയിച്ചു. തീരദേശ നിയമവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറപ്പെടുവിച്ച സര്‍ക്കുലറുകള്‍ നടപ്പാക്കില്ലെന്നും തീരപ്രദേശങ്ങളില്‍ പരമ്പരാഗതമായി താമസിക്കുന്നവര്‍ക്ക് വീട് നിര്‍മ്മിക്കാന്‍ അനുവാദം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags