Skip to main content

 

ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെതിരായ വാഹനാപകടക്കേസില്‍ പുതിയ വിചാരണക്ക് കോടതി ഉത്തരവായി. സല്‍മാന്‍ഖാന്‍ ഓടിച്ച വാഹനം തട്ടി ഒരാള്‍ മരിക്കുകയും നാലു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത കേസിലാണ്  പുതിയ വിചാരണ തുടങ്ങണമെന്ന് മുബൈ സെഷന്‍സ് കോടതി ഉത്തരവിട്ടത്. കേസിലെ സാക്ഷികളും തെളിവുകളും പുന:പരിശോധിക്കണം. ഡിസംബര്‍ 28 മുതല്‍ പുതിയ വിചാരണ തുടങ്ങുമെന്നും കോടതി വ്യക്തമാക്കി. സല്‍മാന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് പുതിയ ഉത്തരവ്.

 

കേസില്‍ സല്‍മാന്‍ ഖാനെതിരെ മനപൂര്‍വമല്ലാത്ത നരഹത്യാ കുറ്റം ചുമത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് കേസില്‍ പുതിയ വിചാരണ വേണമെന്നാവശ്യപ്പെട്ട് കൊണ്ട് സല്‍മാന്‍ കോടതിയെ സമീപിച്ചത്. കുറ്റം തെളിയിക്കപ്പെട്ടാല്‍ 10 വര്‍ഷംവരെ കഠിന തടവിന്‌ ശിക്ഷിക്കപ്പെടും.

 

അശ്രദ്ധമായി വാഹനമോടിച്ചു എന്നായിരുന്നു ആദ്യത്തെ കേസ്. ഈ കേസില്‍ 17 സാക്ഷികളേയും വിസ്തരിച്ചിരുന്നു. കുറ്റം തെളിയിക്കപ്പെട്ടാല്‍ രണ്ട് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പായിരുന്നു ഇത്. ആ സാഹചര്യത്തിലാണ് കോടതി പുതിയ വിചാരണക്ക് ഉത്തരവിട്ടിരിക്കുന്നത്.