Skip to main content
കൊച്ചി

മരങ്ങളില്‍ ആണിയടിച്ച് പരസ്യ ബോര്‍ഡുകളും ഹോര്‍ഡിംങ്ങുകളും സ്ഥാപിക്കുന്നതിന് ഹൈക്കോടതിയുടെ നിരോധനം. ഇത്തരത്തിലുള്ള പരസ്യങ്ങള്‍ നീക്കം ചെയ്യുന്നുവെന്ന് ഉറപ്പാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. മരങ്ങളില്‍ പരസ്യം സ്‌ഥാപിക്കാന്‍ അനുമതി നല്‍കുന്ന രീതി നിര്‍ത്തലാക്കണമെന്നും ചീഫ്‌ ജസ്‌റ്റിസ്‌ മഞ്‌ജുള ചെല്ലൂര്‍, ജസ്‌റ്റിസ്‌ എ.എം. ഷെഫീഖ്‌ എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് ഉത്തരവിട്ടു.

 

മുവാറ്റുപുഴ സെന്‍റ് അഗസ്റ്റിന്‍സിലെ കുട്ടികള്‍ ഹൈക്കോടതിക്കയച്ച പരാതി പരിഗണിച്ചാണ് ഉത്തരവ്. വഴിയരികിലും പൊതുസ്ഥലങ്ങളിലുമുള്ള മരങ്ങളില്‍ ആണി അടിച്ചും മറ്റും പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതായി വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടിയിരുന്നു. പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകളെ സമീപിച്ചിട്ടും സംഭവം കാര്യമായെടുക്കാത്തതിനാലാണ് വിദ്യാര്‍ഥികള്‍ കോടതിക്ക് കത്തയച്ചത്.

 

മരത്തിന് ദോഷം വരാത്ത രീതിയില്‍ പരസ്യം തൂക്കാന്‍ അനുമതി നേടണമെന്ന് കാണിച്ച് 2011-ല്‍ ഇറക്കിയ സര്‍ക്കാര്‍ ഉത്തരവ് മരത്തില്‍ പരസ്യം പതിക്കാന്‍ അനുമതി നല്‍കുകയാണ് ചെയ്യുന്നതെന്ന് കോടതി വ്യക്തമാക്കി.