Skip to main content
റോം

നികുതിവെട്ടിപ്പുകേസില്‍ മുന്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി സില്‍വിയോ ബെര്‍ലുസ്കോണിയെ പാര്‍ലമെന്‍്റില്‍ നിന്നും പുറത്താക്കി. ഇറ്റലിയുടെ ചരിത്രത്തില്‍ ഏറ്റവു കൂടുതല്‍ കാലം പ്രധാനമന്ത്രിയായിരുന്ന വൃക്തിയാണ് സില്‍വിയോ ബര്‍ലുസ്‌കോണി. ലൈഗിക ആരോപണത്തിലും സാമ്പത്തിക കുറ്റകൃത്യങ്ങളിലും ഉള്‍പ്പെട്ടതിനെത്തുടര്‍ന്ന് ബെര്‍ലുസ്‌കോണി 2011 നവംബറില്‍ പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് രാജിവെച്ചിരുന്നു.

 

കഠിന ശിക്ഷ ലഭിക്കുന്നവരെ പാര്‍ലമെന്റില്‍ നിന്നും പുറത്താക്കണമെന്ന നിയമം കഴിഞ്ഞ വര്‍ഷം പാര്‍ലമെന്റ് പാസ്സാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വോട്ടെടുപ്പ് നടത്തിയാണ്ഇദ്ദേഹത്തെ പുറത്താക്കിയത്. 4 വര്‍ഷത്തെ തടവും രണ്ടു വര്‍ഷത്തേക്ക് ഔദ്യോഗിക പദവികള്‍ നിര്‍വ്വഹിക്കുന്നതില്‍ നിന്നുള്ള വിലക്കുമാണ് കോടതി ബെര്‍ലുസ്‌കോണിക്ക് വിധിച്ചിരിക്കുന്നത്.

 

അതേസമയം താന്‍ ഇനിയും രാഷ്ട്രീയ രംഗത്ത് തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ജനാധിപത്യത്തിന്റെ ദുഖകരമായ ദിനമാണിതെന്നും തനിക്കെതിരെയുള്ള ആരോപണത്തില്‍ പാര്‍ലമെന്റിനു പുറത്ത് പോരാട്ടം തുടരുമെന്നും ബെര്‍ലുസ്‌കോണി പറഞ്ഞു.