Skip to main content
തിരുവനന്തപുരം

panchayt emblemസംസ്ഥാനത്ത് ഇരുപത്തിമൂന്ന് തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ നവംബര്‍ 26 ന് ഉപതെരഞ്ഞെടുപ്പ് നടക്കും. ഉപതിരഞ്ഞെടുപ്പിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. വോട്ടെണ്ണല്‍ 27 ന് നടക്കും.

 

തിരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകള്‍:

 

തിരുവനന്തപുരം: നെയ്യാറ്റിന്‍കര നഗരസഭയിലെ മൂന്ന്കല്ലിന്‍മൂട്, ഒറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ കല്ലമ്പലം

കൊല്ലം: ജില്ലാ പഞ്ചായത്തിലെ തൊടിയൂര്‍ ഡിവിഷന്‍, മണ്‍ട്രോ തുരുത്ത് പഞ്ചായത്തിലെ പെരുങ്ങാലം, തൃക്കോവില്‍വട്ടത്തെ പാങ്കോണം

പത്തനംതിട്ട: റാന്നിയിലെ തെക്കേപ്പുറം

കോട്ടയം: രാമപുരത്തെ ചിറകണ്ടം, കൊഴുവനാലിലെ കൊഴുവനാല്‍ടൗണ്‍, ചിറക്കടവിലെ ഗ്രാമദീപം

എറണാകുളം: എടയ്ക്കാട്ടുവയലിലെ വിഡാങ്ങര, ചോറ്റാനിക്കരയിലെ കിടങ്ങയം, പിണ്ടിമനയിലെ മുത്തംകുഴി

തൃശ്ശൂര്‍: ഒരുമനയൂരിലെ കരുവാരക്കുണ്ട്, ചൊവ്വന്നൂരിലെ പുതുശ്ശേരി സൗത്ത്

മലപ്പുറം: പൊന്നാനി നഗരസഭയിലെ വണ്ടിപ്പേട്ട, തിരൂര്‍ നഗരസഭയിലെ പെരുവഴിയമ്പലം, തൃക്കലങ്ങോട് പഞ്ചായത്തിലെ തൃക്കലങ്ങോട്, മറാക്കരയിലെ കല്ലാര്‍മംഗലം

കോഴിക്കോട്: നടുവണ്ണൂരിലെ കരുമ്പാപ്പൊയില്‍

വയനാട്: കണിയാമ്പറ്റയിലെ കമ്പളക്കാട് വെസ്റ്റ്

കണ്ണൂര്‍: വളപട്ടണത്തെ നഗരം

കാസര്‍ഗോഡ്: പൈവളിഗെയിലെ സിന്തെടുക്ക, പടന്നയിലെ പടന്ന സെന്റര്‍

Tags