Skip to main content
ന്യൂഡല്‍ഹി

സ്ഥിതി സമത്വ സൂചികയില്‍ കേരളം ഒന്നാം സ്ഥാനത്താണെന്ന് റിപ്പോര്‍ട്ട്. പ്രമുഖ റിസര്‍ച്ച് സ്ഥാപനമായ ക്രിസിലിന്റെ പഠനറിപ്പോര്‍ട്ട് പ്രകാരമാണ് കേരളം മുന്നിലെത്തിയിരിക്കുന്നത്. എന്നാല്‍ സമൃദ്ധിയുടെ കാര്യത്തില്‍ കേരളം രണ്ടാംസ്‌ഥാനത്തും പ്രതിശീര്‍ഷ വരുമാനത്തില്‍ അഞ്ചാം സ്‌ഥാനത്തുമാണ്‌. അഭിവൃദ്ധിയുടെ കാര്യത്തില്‍ പഞ്ചാബ് ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ പ്രതിശീര്‍ഷ വരുമാനത്തില്‍ മഹരാഷ്ട്രയാണ് മുന്നില്‍. അതേസമയം, സമത്വം, അഭിവൃദ്ധി, പ്രതിശീര്‍ഷവരുമാനം എന്നിവ ഒന്നിച്ചെടുത്താല്‍ മൂന്നിലും ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ളത് കേരളം മാത്രമാണ്.

 

സ്‌ഥിതിസമത്വ സൂചികയില്‍ കേരളത്തിനു പിന്നില്‍ പഞ്ചാബും ചണ്ഡീഗഡും ബീഹാറും ഝാര്‍ഖണ്ഡുമാണ്‌. അഭിവൃദ്ധി സൂചികയില്‍ കേരളം, ഹരിയാന, കര്‍ണാടക, തമിഴ്‌നാട്‌, ഗുജറാത്ത്‌ എന്നീ സംസ്‌ഥാനങ്ങളാണ് ആദ്യ അഞ്ച് സ്ഥാനങ്ങളില്‍. 2011 ലെ സെന്‍സസ്‌ വിവരങ്ങളാണ്‌ ക്രിസില്‍ പഠനത്തിന്‌ ആധാരമാക്കിയത്‌. ടിവി, കമ്പ്യൂട്ടര്‍, മൊബൈല്‍, സൈക്കിള്‍, മോട്ടോര്‍ വാഹനങ്ങള്‍ തുടങ്ങി ഈടു നില്‍ക്കുന്ന ഉപയോക്‌തൃ വസ്‌തുക്കളുടെ ഉടമസ്‌ഥത, സാമ്പത്തികശേഷി, വീട്‌, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയവയും പഠനത്തിന്‌ അടിസ്‌ഥാനമാക്കി.

 

തലസ്‌ഥാന നഗരത്തിലും സംസ്‌ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലും താമസിക്കുന്നവരുടെ ജീവിതനിലവാരത്തിലുളള വ്യത്യാസമാണ്‌ സ്‌ഥിതിസമത്വ സൂചികയ്‌ക്ക് ആധാരമാക്കിയത്‌. വന്‍ തോതില്‍ പണ കൈമാറ്റം നടക്കുന്നതും മികച്ച ഫാമിംഗും ടൂറിസവും കേരളത്തിന്‌ അഭിവൃദ്ധി പട്ടികയില്‍ രണ്ടാമതെത്താന്‍ കേരളത്തെ സഹായിച്ചത്. രാജ്യത്തെ മികച്ച തലസ്ഥാനമായി ചെന്നൈ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ പട്നയും റായ്പുരും ഏറ്റവും മോശം തലസ്ഥാനത്തിന്‍റെ പട്ടികയില്‍ ഉള്‍പ്പെട്ടു.

 

ഉയര്‍ന്ന തോതിലുള്ള ധന വിനിമയം, മികച്ച കൃഷി ഭൂമി, വിനോദ സഞ്ചാരം തുടങ്ങിയ മേഖലകളാണ് കേരളത്തെ അഭിവൃദ്ധിയില്‍ രണ്ടാം സ്ഥാനത്തെത്തിച്ചത്. മൂന്നാം സ്ഥാനത്തുള്ളത് ഹരിയാനയാണ്. അതിനു പിന്നില്‍ കര്‍ണാടകവും തമിഴ്നാടും ഗുജറാത്തുമാണ്. പശ്ചിമബംഗാളാണ് പട്ടികയില്‍ ഏറ്റവും പിന്നില്‍.

Tags