Skip to main content
മുംബൈ

മുംബൈയിലെ വിക്രോളിയില്‍ ഏഴു നില കെട്ടിടത്തിനു തീ പിടിച്ച് നാല് പേര്‍ മരിച്ചു. എട്ടു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സിദ്ധാർത്ഥ് നഗർ പ്രദേശത്തെ കെട്ടിടത്തില്‍ തിങ്കളാഴ്ച പുലർച്ചെ മൂന്നു മണിയോടെയാണ് തീപടർന്നത്. ഇലക്ടിക് മീറ്റര്‍ പൊട്ടി തെറിച്ചതിനെ തുടര്‍ന്നാണ് കെട്ടിടത്തിന് തിപിടിച്ചിരിക്കുന്നത് എന്നാണ് പ്രാഥമിക വിവരങ്ങള്‍. തീപിടുത്തമുണ്ടാകുമ്പോൾ എല്ലാവരും ഉറക്കത്തിലായിരുന്നു.

 

മൂന്നാം തവണയാണ് ഇതേ കെട്ടിടത്തിന് തീപിടിക്കുന്നത്. അഗ്നിശമന സേനയെത്തി തീ അണച്ചു. കെട്ടിടത്തില്‍ നിന്നും താമസക്കാരെ പൂര്‍ണമായും ഒഴിപ്പിച്ചു. പരിക്കേറ്റവരെ രാജവാഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Tags