യു.എസ് സുരക്ഷാ നയത്തിന്റെ ഭാഗമായാണ് വിവരങ്ങള്‍ ചോര്‍ത്തിയതെന്ന് ഇന്റലിജന്‍സ് തലവന്‍ ജെയിംസ് ക്ലാപ്പര്‍. യൂറോപ്യന്‍ രാഷ്ട്രീയ നേതാക്കളുടെ ഫോണ്‍ ചോര്‍ത്തല്‍ വിവാദമായ പശ്ചാത്തലത്തില്‍ ഇക്കാര്യം പുനഃപരിശോധിക്കുന്നതിന്റെ ഭാഗമായി യു.എസ് കോണ്‍ഗ്രസ് വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ക്ലാപ്പര്‍ ഫോണ്‍ ചോര്‍ത്തലിനെ ന്യായീകരിച്ചത്.
യു.എസ് ഫോണ്‍ ചോര്‍ത്തുന്നതിലൂടെ സൌഹൃദ രാജ്യങ്ങള്‍ക്ക് സുരക്ഷയൊരുക്കുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍കലിന്റെ ഫോണ്‍ ചോര്‍ത്തല്‍ പുറത്തുവന്നതോടെയാണ് യു.എസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദമായത്. ഫ്രാന്‍സ്,സ്പെയിന്,ഇറ്റലി അടക്കം യൂറോപ്യന്‍ രാഷ്ട്രങ്ങളുടെ ലക്ഷക്കണക്കിന് ഫോണ്‍ കോളുകളും ഇ മെയിലുകളും യു.എസ് ചോര്‍ത്തിയതായി ആരോപണമുണ്ട്.
അതേസമയം സ്പെയിനിന്റെയും ഇറ്റലിയുടെയും ഫോണ്‍കോളുകള്‍ ചോര്‍ത്തിയെന്ന വാര്‍ത്ത യു.എസ് സുരക്ഷാ ഏജന്‍സി നിഷേധിച്ചു. തങ്ങളല്ല ഫോണ്‍ കോളുകള്‍ ചോര്‍ത്തിയതെന്നും സുരക്ഷയുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ തങ്ങള്‍ക്കു നല്‍കിയത് നാറ്റോയാണെന്നും എന്‍.എസ്.എ തലവന്‍ ഗെന്‍ കെയ്ത്ത് അലക്സാണ്ടര്‍ വ്യക്തമാക്കി.
