എയര്‍ മാര്‍ഷല്‍ അരൂപ് റാഹ ഇന്ത്യന്‍ വ്യോമസേനയുടെ അടുത്ത മേധാവിയാകും. ഇപ്പോഴത്തെ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ എന്‍.എ.കെ. ബ്രൗണ്‍ ഡിസംബര്‍ 31-നു വിരമിക്കുന്നതോടെയാണ് അരൂപ് റാഹ ചുമതലയേല്‍ക്കുന്നത്. 1974-ല്‍ വ്യോമസേനയില്‍ ജോലിയില്‍ പ്രവേശിച്ച എയര്‍ മാര്‍ഷല്‍ റാഹ ഇപ്പോള്‍ വ്യോമസേനയില്‍ ഉപമേധാവിയാണ്. 39 വര്‍ഷത്തെ ഔദ്യോഗിക ജിവിതത്തിനിടയില്‍ യുക്രെയ്നിലെ ഇന്ത്യന്‍ എംബസിയില്‍ എയര്‍ അറ്റാഷെയായും സെന്‍ട്രല്‍ എയര്‍ കമാന്‍ഡിന്‍റെയും വെസ്റ്റേണ്‍ എയര്‍ കമാന്‍ഡിന്‍റെയും മേധാവിയായും പ്രവര്‍ത്തിച്ചു.
തമിഴ്നാട്ടിലെ താമ്പരത്ത് വ്യോമ പരിശീലന കേന്ദ്രത്തിന്റെയും, ഗ്വാളിയാറിലെ യുദ്ധ തന്ത്ര വികസന കേന്ദ്രത്തിന്റെയും ചുമതല വഹിച്ചു. സേനയുടെ വിവിധ കോഴ്സുകളുടെ ചുമതലക്കാരനുമായിരുന്നു. മിഗ് 29 ഫൈറ്റര്‍ സ്ക്വാഡ്രണിന്‍റെ കമാന്‍ഡര്‍ പദവിയും വഹിച്ചിട്ടുണ്ട്. റാഹ മൂന്നുവര്‍ഷം വ്യോമസേന മേധാവിയുടെ പദവിയിലുണ്ടാകും.
