Skip to main content
കൊച്ചി

തിരുവനന്തപുരത്ത് ഹൈക്കോടതി ബെഞ്ച് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് നൽകാൻ ചീഫ് ജസ്റ്റീസ് മഞ്ജുള ചെല്ലൂർ മുതിർന്ന ജഡ്ജിമാരടങ്ങിയ അഞ്ചംഗ സമിതിയെ നിയോഗിച്ചു. ജസ്റ്റീസ് കെ.എം.ജോസഫ് അദ്ധ്യക്ഷനായ സമിതിയിൽ ജസ്റ്റീസുമാരായ തോട്ടത്തിൽ ബി.രാധാകൃഷ്ണൻ,​ കെ.ടി.ശങ്കരൻ,​ എസ്.സിരിജഗൻ,​ ടി.ആർ.രാമചന്ദ്രൻ നായർ എന്നിവരാണ് സമിതി അംഗങ്ങൾ.

 

വര്‍ഷങ്ങളായുള്ള ആവശ്യമായിരുന്നു തിരുവനന്തപുരത്ത് ഹൈക്കോടതി ബെഞ്ച്‌ സ്ഥാപിക്കണമെന്നുള്ളത്. ഇതുമായി ബന്ധപ്പെട്ട് അഡ്വക്കേറ്റ് അസോസിയേഷനുകൾ അടക്കമുള്ള സംഘടനകൾ നൽകിയ അപേക്ഷകൾ സമിതി പരിഗണിക്കും. തിരുവനന്തപുരത്ത് നേരത്തെ ഹൈക്കോടതി ബെഞ്ച് ഉണ്ടായിരുന്നതാണെങ്കിലും പിന്നീട് തിരു-കൊച്ചി വിഭജനം വന്നതോടെ ഹൈക്കോടതി കൊച്ചിയിലേക്ക് മാറ്റി. അത് പുന:സ്ഥാപിക്കണമെന്നാണ് ഇപ്പോൾ ആവശ്യം ഉയർന്നിരിക്കുന്നത്.

 

എന്നാല്‍ തിരുവനന്തപുരത്ത് ഹൈക്കോടതി ബെഞ്ച് സ്ഥാപിക്കുന്നതില്‍ ഹൈക്കോടതി അഡ്വക്കേറ്റ് അസോസിയേഷൻ എതിര്‍പ്പ് നിലനില്‍ക്കുന്നുണ്ട്