Skip to main content
തിരുവനന്തപുരം

കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് (കെ.എസ്.എഫ്.ഇ) ഏറ്റവും വലിയ ബിസിനസ്സ് ലാഭവും ടേണോവറും രേഖപ്പെടുത്തിയതായി ധനമന്ത്രി കെ.എം മാണി. 2010-11 ല്‍ 12333 കോടി രൂപയുടെ ടേണോവര്‍ നടന്ന സ്ഥാനത്ത് ഇപ്പോള്‍ അത് 59 ശതമാനം വര്‍ദ്ധിച്ച് 19665 കോടിയായി. ഈ വര്‍ഷം ടേണോവര്‍ 22000 കോടി രൂപയായും 2015 ല്‍ 25000 കോടിയായും വര്‍ദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് മന്ത്രി വ്യക്തമാക്കി.

 

സര്‍വ്വീസ് ചാര്‍ജ്ജ്, ഗ്യാരന്റി കമ്മീഷന്റെ രണ്ടാം ഗഡു എന്നീ ഇനങ്ങളിലായി കെ.എസ്.എഫ്.ഇ സംസ്ഥാന സര്‍ക്കാരിന് കൈമാറിയ 69.54 കോടി രൂപയുടെ ചെക്ക് സ്വികരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഗ്യാരന്റീ കമ്മീഷന്റെ ആദ്യഗഡുവായി 12.71 കോടി രൂപ നേരത്തേ സര്‍ക്കാരിന് നല്‍കിയിരുന്നു. 

Tags