മലേഷ്യയിൽ നടന്ന അണ്ടർ 21 സുൽത്താൻ ജോഹർ കപ്പ് ഹോക്കിയിൽ ഇന്ത്യയ്ക്ക് കിരീടം. മലേഷ്യയെ 3-0ത്തിന് തോല്‍പിച്ചാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. ആമോൺ തിർക്കി, യൂസഫ് അഫാൻ, മൻപ്രീത് സിംഗ് എന്നിവരാണ് ഇന്ത്യയ്ക്കുവേണ്ടി ഗോളുകൾ നേടിയത്.
അമോണ്‍ മിറാഷ് ടിര്‍ക്കിയിലൂടെയാണ് ഇന്ത്യ വിജയക്കുതിപ്പ് തുടങ്ങിയത്. അറുപത്തിനാലാം മിനിറ്റില്‍ ക്യാപ്റ്റന്‍ മന്‍പ്രീതിലൂടെ ഇന്ത്യ 3-0ത്തിന് കിരീടം സ്വന്തമാക്കി. കഴിഞ്ഞദിവസം റൗണ്ട് റോബിൻ ലീഗിലെ അവസാന മത്സരത്തിൽ ഇന്ത്യയും മലേഷ്യയും സമനിലയിലായിരുന്നു. എന്നാല്‍ ഫൈനല്‍ മത്സരത്തില്‍ തികച്ചും വ്യത്യസ്തമായ പ്രകടനമായിരുന്നു ഇന്ത്യന്‍ ടീം കാഴ്ച വച്ചത്.
