Skip to main content
വാഷിംഗ്‌ടണ്‍

ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൂസെഫ് തന്റെ യു.എസ് സന്ദര്‍ശനം റദ്ദാക്കി. യു.എസ്സിന്റെ രഹസ്യം ചോര്‍ത്തലില്‍ പ്രതിഷേധിച്ചാണ് ദില്‍മ റൂസെഫ് തന്റെ സന്ദര്‍ശനം റദ്ദാക്കിയത്. ബ്രസീല്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെ നേതാക്കന്മാരുടേയും നയതന്ത്ര പ്രതിനിധികളുടെയും ഫോണ്‍, ഇ-മെയില്‍ വിവരങ്ങള്‍ യു.എസ് ചോര്‍ത്തിയത് എഡ്വേഡ് സ്നോഡന്‍ വെളിപ്പെടുത്തിയ പശ്ചാത്തലത്തിലാണ് ദില്‍മ പ്രതിഷേധ സൂചകമായി യാത്ര റദ്ദാക്കിയത്.

 

എന്നാല്‍ യാത്ര താല്‍ക്കാലികമായി മാറ്റിവക്കുകയാണ് ചെയ്തതെന്ന് ഇരുരാജ്യങ്ങളുടെയും ഔദ്യോഗിക വക്താക്കള്‍ അറിയിച്ചു. അതേസമയം സംഭവത്തെക്കുറിച്ച് അന്വേഷിക്കാമെന്ന് യു.എസ് പ്രസിഡന്റ് ബരാക് ഒബാമ വ്യക്തമാക്കി. ദില്‍മ റൂസെഫുമായി ഇക്കാര്യം ഫോണില്‍ സംസാരിച്ചതായി വൈറ്റ്‌ഹൌസ്‌ വക്താവ് പറഞ്ഞു.

 

പ്രശ്ന പരിഹാരത്തിന് ശേഷം ബ്രസീല്‍ പ്രസിഡനറിന്റെ യു.എസ് സന്ദര്‍ശനം ഉണ്ടായേക്കുമെന്ന് ബ്രസീല്‍ അറിയിച്ചു. ഒക്ടോബര്‍ 23-നാണ് ദില്‍മ റൂസെഫ് യു.എസ് സന്ദര്‍ശിക്കാനിരുന്നത്.