Skip to main content
തിരുവനന്തപുരം

യു.ഡി.എഫിലുണ്ടായ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചീഫ് വിപ്പ് പി.സി.ജോര്‍ജുമായി ചര്‍ച്ച നടത്തി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ച് മന്ത്രിമാരായ കെ.എം മാണി, പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ചര്‍ച്ച. യു.ഡി എഫിലുള്ള പ്രശ്നങ്ങളെക്കുറിച്ച് തനിക്കു പറയാനുള്ളതെല്ലാം മുഖ്യമന്ത്രിയോടു പറഞ്ഞിട്ടുണ്ടെന്നു ചര്‍ച്ചക്ക് ശേഷം ജോര്‍ജ് വ്യക്തമാക്കി.  

 

അതേസമയം സോളാര്‍ വിഷയവുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിയെ വിമര്‍ശിച്ച് പി.സി.ജോര്‍ജ് സോണിയാഗാന്ധിക്കയച്ച കത്തിലെ വിശദാംശങ്ങള്‍ പുറത്തു വന്നു. ഇത് യു,ഡി.എഫില്‍ കൂടുതല്‍ പ്രതിസന്ധികള്‍ക്ക് കാരണമാവുമെന്നാണ് സൂചന. എന്നാല്‍ സോളാര്‍ കേസുമായി ബന്ധപ്പെട്ട് ജോര്‍ജ് നടത്തിയ പ്രസ്താവനകള്‍ യു.ഡി. എഫിന്റെ നിലനില്‍പ്പിനു വേണ്ടിയാണെന്ന് ജോര്‍ജ് പറഞ്ഞു. സോളാർ പ്രശ്നങ്ങളും തുടർന്നുണ്ടായ വിവാദങ്ങളും സർക്കാരിനെയും മുന്നണിയെയും പ്രതിരോധത്തിലാക്കുകയും സര്‍ക്കാര്‍ ഒരു വിവാദത്തിൽ നിന്ന് മറ്റൊന്നിലേക്ക് പോയിക്കൊണ്ടിരിക്കുകയാണെന്നും പി.സി ജോര്‍ജ് തന്റെ കത്തില്‍ വ്യക്തമാക്കിയിരുന്നു.

 

എന്നാല്‍ ജോര്‍ജ് മുഖ്യമന്ത്രിക്കെതിരെ നടത്തുന്ന പ്രസ്ഥാവനകളിലുള്ള അമര്‍ഷം മുഖ്യമന്ത്രി ജോര്‍ജിനെ അറിയിച്ചു. പക്ഷെ തനിക്കെതിരേ യൂത്ത്‌ കോണ്‍ഗ്രസുകാരും എ ഗ്രൂപ്പ്‌ നേതാക്കളും നടത്തുന്ന ആക്രമണങ്ങളും കരിങ്കൊടി കാണിക്കലും  ചൂണ്ടിക്കാട്ടിയായിരുന്നു ജോര്‍ജിന്റെ മറുപടി.