Skip to main content

ഷില്ലോങ്/കൊഹിമ: മേഘാലയയില്‍ കോണ്‍ഗ്രസ് നേതാവ് മുകുള്‍ സാങ്മയും  നാഗാലാന്‍ഡില്‍ നാഗാ പീപ്പിള്‍സ് ഫ്രണ്ട് നേതാവ് നീഫിയു റിയോയും  മുഖ്യമന്ത്രിമാരായി സ്ഥാനമേറ്റു.

 

60 അംഗ നിയമസഭയില്‍ 29 കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് പുറമെ സ്വതന്ത്ര അംഗങ്ങളുടെയും പിന്തുണ ഉറപ്പാക്കിയാണ് സാങ്മ രണ്ടാം തവണയും മുഖ്യമന്ത്രി ആകുന്നത്. ഷില്ലോങ് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ രഞ്ജിത്ത് ശേഖര്‍ മുഷാഹരി സത്യവാചകം ചൊല്ലിക്കൊടുത്തു. മന്ത്രിസഭയിലെ മറ്റംഗങ്ങള്‍ പിന്നീട് സത്യപ്രതിജ്ഞ ചെയ്യും.

 

12 അംഗ മന്ത്രിസഭയാണ് നാഗാലാന്റില്‍  അധികാരമേറ്റത്. കൊഹിമയിലെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ നിഖില്‍ കുമാര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. 60 അംഗ നിയമസഭയില്‍ 38 സീറ്റുകളുമായാണ് എന്‍.പി.എഫ്. നേതാവ് നീഫിയു റിയോ മൂന്നാം തവണയും അധികാരത്തിലെത്തിയത്.