Skip to main content

ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിന് 30 പൈസയും ഡീസലിന് 27 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്. പല ജില്ലകളിലും പെട്രോള്‍ വില ലിറ്ററിന് 85 കടന്നു. ഡീസല്‍ വില 80 ന് അടുത്തെത്തി. രണ്ടാഴ്ചയായി രാജ്യത്ത് ഇന്ധന വില കുത്തനെ ഉയരുകയാണ്.

കൊച്ചിയില്‍ ഇന്ന് പെട്രോളിന് 83.96 രൂപ നല്‍കണം. ഡീസലിന് 78.01 രൂപ. തിരുവനന്തപുരത്ത് പെട്രോള്‍ വില 85.72, ഡീസല്‍ 79.65. നിലവില്‍ രണ്ട് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇന്ധനവില. അന്താരാഷ്ട്രവിപണിയില്‍ വില കൂടിയതാണ് രാജ്യത്തെ ഇന്ധനവില വര്‍ധനവിന് കാരണമെന്നാണ് കമ്പനികളുടെ ന്യായീകരണം.