Skip to main content

ഓണം അന്താരാഷ്ട്ര ഉല്‍സവമായി മാറിക്കൊണ്ടിരിക്കുകയാണെന്നും കൊവിഡ് കാലത്ത് ആഘോഷങ്ങളില്‍ കരുതല്‍ വേണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഈ ദിനങ്ങള്‍ ആഘോഷങ്ങളുടെ ആണെങ്കിലും കൊറോണവൈറസ് അതിനെല്ലാം മാറ്റം വരുത്തിയിരിക്കുകയാണെന്നും ജനം ശ്രദ്ധയോടും കരുതലോടെയുമാണ് മുന്‍പോട്ട് പോകുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. 

തദ്ദേശീയ കളിപ്പാട്ട നിര്‍മ്മാണ മേഖലയെ പ്രോല്‍സാഹിപ്പിക്കുമെന്നും കളിപ്പാട്ട നിര്‍മ്മാണ മേഖലയില്‍ ഇന്ത്യയെ വന്‍ ശക്തിയാക്കുമെന്നും അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യ ശ്രദ്ധിക്കപ്പെടണമെന്നും പ്രധാനമന്ത്രി പറഞ്ഞു. കളിപ്പാട്ടങ്ങള്‍ വെറും വിനോദ ഉപകരണങ്ങള്‍ മാത്രമല്ല. കുട്ടികളുടെ സര്‍ഗ്ഗാത്മക പുറത്തെടുക്കുന്നവയാണ് മികച്ച കളിപ്പാട്ടങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതികൂല സാഹചര്യത്തിലും പിടിച്ചു നിന്ന കര്‍ഷകരെ അഭിനന്ദിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. കമ്പ്യൂട്ടര്‍ ഗെയിമുകളുടെ കാര്യത്തിലും ആത്മനിര്‍ഭര്‍ ആകണമെന്ന് മോദിയുടെ ആഹ്വാനം ചെയ്തു.