Skip to main content

ആരോഗ്യ ഐ.ഡിയില്‍ വിവാദ വ്യവസ്ഥകളുമായി കേന്ദ്ര സര്‍ക്കാര്‍. വ്യക്തികളുടെ ജാതിയും മതവും രാഷ്ട്രീയ ചായ്‌വും ലൈംഗിക താല്‍പ്പര്യവും ഐ.ഡി തയ്യാറാക്കുന്നതിനായി നല്‍കണമെന്ന് കരടില്‍ ആവശ്യപ്പെടുന്നു. കരട് ആരോഗ്യനയത്തില്‍ സെപ്തംബര്‍ 3 വരെ ജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാം. ബാങ്ക് ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡ് വിവരങ്ങളും സര്‍ക്കാര്‍ തേടും. ഇത് നല്‍കാതിരിക്കാനുള്ള സ്വാതന്ത്ര്യവും വ്യക്തികള്‍ക്കുണ്ടെന്നും കരടില്‍ പറയുന്നു. 

ഇത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന ആരോപണങ്ങള്‍ ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് ഓരോ വ്യക്തിയുടെയും ആരോഗ്യവിവരങ്ങള്‍ അടങ്ങിയ ഐ.ഡി തയ്യാറാക്കുമെന്ന് അറിയിച്ചത്. 

ആരോഗ്യ ഐ.ഡിയില്‍ ജാതി ചോദിക്കുന്നതില്‍ തെറ്റില്ലെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സര്‍ക്കാരിന്റെ അപേക്ഷകളില്‍ ജാതി ചോദിക്കുന്നുണ്ടല്ലോയെന്നും ജാതി ചോദിക്കുന്നത് നമ്മുടെ നാട്ടില്‍ കുറ്റമാണോയെന്നും കെ.സുരേന്ദ്രന്‍ ചോദിച്ചു.