Skip to main content

അയോധ്യയിലെ രാമക്ഷേത്രം ഇന്ത്യയില്‍ വന്‍മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജയ് ശ്രീരാം ജയഘോഷങ്ങള്‍ ഭക്തരോട് ഏറ്റുവിളിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. ഇത്രകാലം വെറുമൊരു കൂടാരത്തില്‍ കഴിഞ്ഞിരുന്ന രാം ലല്ലയ്ക്ക് വേണ്ടി നാം ഒരു വലിയ ക്ഷേത്രം നിര്‍മിക്കാന്‍ പോവുകയാണ്. 

അയോധ്യയിലെ രാമക്ഷേത്രം നമ്മുടെ പാരമ്പര്യത്തിന്റെ ആധുനിക മാതൃകയായി മാറും. പുതിയ ക്ഷേത്രം കോടിക്കണക്കിന് വരുന്ന ജനങ്ങളുടെ ഒറ്റക്കെട്ടായ ദൃഢനിശ്ചയത്തിന്റെ കരുത്തിനെ പ്രതീകവത്കരിക്കുകയും ഭാവിതലമുറയെ പ്രചോദിതരാക്കുകയും ചെയ്യും.  

ദളിതരും, പിന്നാക്ക വിഭാഗങ്ങളും ക്ഷേത്രം യാഥാര്‍ത്ഥ്യമാകാന്‍ ആഗ്രഹിച്ചു. ശ്രീരാമന്‍ എല്ലാവരുടേതുമാണ്.രാമായണം പല ഭാഷകളിലുണ്ട്. പക്ഷേ രാമന്‍ ഒന്നേയുള്ളൂ. സത്യത്തെ മുറുകെ പിടിക്കാനാണ് രാമന്‍ നമ്മെ പഠിപ്പിച്ചിരിക്കുന്നത്. രാമനെ പോലെ മികച്ചൊരു ഭരണാധികാരിയുണ്ടായിട്ടില്ല.

ഈ പുണ്യ അവസരത്തില്‍ രാജ്യത്തെ കോടാനുകോടി രാമഭക്തര്‍ക്കും രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ലോകമെമ്പാടുമുളള ഇന്ത്യക്കാര്‍ക്കും താന്‍ കൃതജ്ഞത അറിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  ശിലാസ്ഥാപനത്തിന് തന്നെ തിരഞ്ഞെടുത്ത രാമ ജന്മഭൂമി തീര്‍ഥട്രസ്റ്റിനും പ്രധാനമന്ത്രി നന്ദി പറഞ്ഞു.