Skip to main content

ന്യൂഡല്‍ഹി: സായുധസേനാ പ്രത്യേക അധികാര നിയമം (അഫ്സ്പ) പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് 12 വര്‍ഷമായി നിരാഹാര സമരം നടത്തുന്ന മണിപ്പൂര്‍ സ്വദേശി ഇറോം ശര്‍മിള ചാനുവിനെതിരെ ആത്മഹത്യാശ്രമത്തിനു കേസ് ചാര്‍ജ് ചെയ്തു. ഡല്‍ഹിയിലെ മെട്രോപ്പോളിറ്റന്‍ മജിസ്ട്രെട്ടാണ് 2006ല്‍ ജന്തര്‍ മന്ദറില്‍ അവര്‍ ആരംഭിച്ച നിരാഹാര സമരത്തില്‍ ഐ.പി.സി. 309 വകുപ്പ് പ്രകാരം കുറ്റം ആരോപിച്ചത്.

 

കോടതിയില്‍ ഹാജരായിരുന്ന ഇറോം ശര്‍മിള ആരോപണം നിഷേധിച്ചു. താന്‍ ജീവിതത്തെ സ്നേഹിക്കുന്നെന്നും തന്റെ ജീവിതം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു. തന്റേത് അക്രമ രഹിത പ്രതിഷേധം ആണെന്നും നീതി ആണ് താന്‍ ആവശ്യപ്പെടുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.