കെയ്റോ
ഈജിപ്തില്‍ മുര്‍സി അനുകൂലികള്‍ക്ക് നേരെ സൈന്യം നടത്തിയ വെടിവെപ്പില്‍ 17മരണം. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. സൈന്യം നടത്തിയ വെടിവെപ്പില്‍ മുസ്ലിം ബ്രദര്‍ഹുഡ് അംഗം വെടിയേറ്റു മരിച്ചു. യാതൊരു വിധത്തിലുള്ള പ്രകോപനവും കൂടാതെയാണ് സൈന്യം വെടിവെപ്പ് നടത്തിയതെന്ന് ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ ആരോപിച്ചു.
ഇതിനിടെ കയ്റോയിലെ ബ്രദര്‍ഹുഡ് ക്യാമ്പുകളില്‍ താമസിച്ചിരുന്ന രണ്ടായിരത്തിലധികം മുര്‍സി അനുകൂലികളെ സൈന്യം അറസ്റ്റ് ചെയ്തു നീക്കി. ചൊവ്വാഴ്ച്ചയാണ് മുര്‍സി അനുകൂലികള്‍ ആഭ്യന്തര മന്ത്രാലയത്തിലേക്ക് മാര്‍ച്ച് നടത്തിയത്.
ആയിരത്തോളം വരുന്ന പ്രതിഷേധക്കാര്‍ക്ക് നേരെ കണ്ണീര്‍ വാതകമുള്‍പ്പെടെയുള്ള ആക്രമണങ്ങള്‍ സൈന്യം നടത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
