Skip to main content

കൊറോണ വൈറസ് വാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ തമിഴ് നാട് കേരളത്തിലേക്കുള്ള അതിര്‍ത്തികള്‍ അടയ്ക്കുന്നു. ഇന്ന് വൈകിട്ടോടു കൂടി കോയമ്പത്തൂര്‍ അതിര്‍ത്തിയിലെ ഒമ്പത് ചെക്ക് പോസ്റ്റുകള്‍ അടയ്ക്കും. നിലവില്‍ കോയമ്പത്തൂരില്‍ വൈറസ് സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെങ്കിലും കേരളത്തില്‍ നിന്ന് പകരാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് നടപടി. 

വാളയാര്‍ ചെക്ക് പോസ്റ്റ് വഴി അത്യാവശ്യ വാഹനങ്ങള്‍ കടത്തിവിടാനും അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കാനും തമിഴ് നാട് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ അരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെയടക്കും ചെക്ക് പോസ്റ്റുകളില്‍ നിയോഗിച്ച് കഴിഞ്ഞു. റവന്യൂ, പോലീസ്, ട്രാന്‍പോര്‍ട്ട് വിഭാഗങ്ങള്‍ സംയുക്തമായിട്ടാണ് പരിശോധന നടത്തുക.

Tags