Skip to main content

നിയമസഭയില്‍ 'കള്ളറാസ്‌കല്‍' എന്ന പരാമര്‍ശം നടത്തിയ മന്ത്രി ഇ.പി.ജയരാജനെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷ എം.എല്‍.എ ഷാഫി പറമ്പിലിനെതിരെ മോശം പരാമര്‍ശം നടത്തിയെന്നാണ് പ്രതിപക്ഷ ആരോപണം. നിയമസഭയെന്താ ചന്തയാണോ എന്നും വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു. 

പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷണം സി.ബി.ഐയ്ക്ക് വിടുന്നതിനുള്ള നീക്കം സര്‍ക്കാര്‍ അട്ടിമറിക്കുന്നു എന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിനിടെയായിരുന്നു ഇ.പി. ജയരാജന്റെ പരാമര്‍ശം.

നികുതി വരുമാനം വര്‍ദ്ധിപ്പിച്ച് ചിലവ് ചെയ്യുന്നതാണ് മികച്ച രീതി എന്നും എന്നാല്‍ നികുതി പിരിക്കാതെ ധൂര്‍ത്തും അഴിമതിയും നടത്തുന്ന സര്‍ക്കാരായി എല്‍.ഡി.എഫ് ഗവണ്‍മെന്റ് മാറിയിരിക്കുകയാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. സ്വര്‍ണ്ണക്കള്ളക്കടത്ത് നടത്തുന്നവരെയും നികുതി വെട്ടിപ്പ് നടത്തുന്നവരെയും സംരക്ഷിക്കുകയാണ് ഈ ഗവണ്‍മെന്റ് ചെയ്യുന്നതെന്നും ചെന്നിത്തല പറഞ്ഞു. 

Tags