Skip to main content

ഡല്‍ഹിയില്‍ സത്യപ്രതിജ്ഞാചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച് നിയുക്ത മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഫെബ്രുവരി 16ന് രാംലീല മൈതാനില്‍ വച്ചാണ് സത്യപ്രതിജ്ഞാചടങ്ങ് നടക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ 70ല്‍ 62സീറ്റും പിടിച്ചെടുത്താണ് കെജ്രിവാള്‍ ഭരണത്തുടര്‍ച്ച നേടിയത്. മൂന്നാം തവണയാണ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ ആം ആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ അധികാരത്തിലേറുന്നത്. 

സത്യപ്രതിജ്ഞ ചടങ്ങില്‍ മറ്റൊരു സംസ്ഥാനങ്ങളില്‍ നിന്നുമുള്ള നേതാക്കളോ മന്ത്രിമാരോ പങ്കെടുക്കില്ലെന്ന് ആം ആദ്മി നേതാവ് ഗോപാല്‍ റായ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഡല്‍ഹിയിലെ ജനങ്ങളുടെ മകനും സഹോദരനുമൊക്കെയായ അരവിന്ദ് കെജ്രിവാളിന്റെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് എല്ലാ ഡല്‍ഹി നിവാസികള്‍ക്കും സ്വാഗതം എന്നായിരുന്നു ആം ആദ്മി നേതാവ് മനീഷ് സിസോദിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നത്. 

പ്രധാനമന്ത്രിയെ ചടങ്ങിലേക്ക് ക്ഷണിച്ച് കൊണ്ട് കേന്ദ്രവുമായുള്ള ബന്ധം സുഗമമാക്കാനുള്ള ശ്രമത്തിലാണ് കെജ്രിവാള്‍.