Skip to main content

കാല്‍ ലക്ഷം കോടി രൂപയുടെ ഹെലികോപ്ടറുകള്‍ ഇന്ത്യ അമേരിയ്ക്കയില്‍ നിന്ന് വാങ്ങാന്‍ ധാരണയായി. എം.എച്ച്.ആര്‍ ഹെലികോപ്ടറുകളാണ് വാങ്ങുന്നത് ഇത് നാവിക സേനയ്ക്ക് വേണ്ടിയാണ് എന്നാണ് വിവരം. 30 ഹെലികോപ്ടറുകള്‍ വാങ്ങാനാണ് തീരുമാനം. 

ഇന്ത്യ-യു.എസ് പ്രതിരോധ ആയുധ നിര്‍മ്മാതാക്കളായ ലോക്ക്ഹീഡ് മാര്‍ട്ടിനില്‍ നിന്ന് സൈനിക ഹെലികോപ്ടറുകളും ഡല്‍ഹിയുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനായ് നംസാസ് മിസൈല്‍ സംവിധാനവുമാണ്  ഇന്ത്യ വാങ്ങാന്‍ പദ്ധതിയിടുന്നത്. നംസാസ് 2 ( നാഷണല്‍ അഡ്വാന്‍സ്ഡ് സര്‍ഫസ് ടു എയര്‍ മിസൈല്‍ സിസ്റ്റം) വാങ്ങുന്നത് 14000 കോടി രൂപയ്ക്കാണ്.