Skip to main content

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസ് എടുത്ത പോലീസ് നടപടിയെ കുറിച്ച് മുഖ്യമന്ത്രി ഡി.ജി.പിയോട് വിശദീകരണം തേടി. പോലീസ് നടപടി അസാധാരണമാണെന്നും ഇതില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ പ്രതികരിച്ചിരുന്നു. 

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കള്ളക്കേസ് പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചപ്പോഴാണ് നടപടി ശ്രദ്ധയില്‍ പെട്ടിരുന്നു എന്നും അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ ഡി.ജി.പിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചത്.  

ടി.പി. സെന്‍കുമാറിന്റെ പരാതിയിലാണ് മാധ്യമപ്രവര്‍ത്തകരായ കടവില്‍ റഷീദ്, പി.ജി. സുരേഷ് കുമാര്‍ എന്നിവര്‍ക്കെതിരെ കേസിടുത്തത്.

 

 

Tags