Skip to main content

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ച് വിളിക്കാന്‍ രാഷ്ട്രപതിയോട് ആവശ്യപ്പെടണമെന്ന പ്രതിപക്ഷനേതാവിന്റെ നോട്ടീസ് തള്ളി. മുഖ്യമന്ത്രിയോ പാര്‍ലമെന്ററി കാര്യമന്ത്രി എ.കെ ബാലനോ പ്രതിപക്ഷത്തിന്റെ ആവശ്യത്തോട് യോജിച്ചില്ല. ഇതിനെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല രംഗത്തെത്തി. 

ചട്ടപ്രകാരം അല്ലെന്ന് പറഞ്ഞാണ് കാര്യോപദേശക സമിതി നോട്ടീസ് തള്ളിയത്. എന്നാല്‍ നോട്ടീസ് ചട്ടപ്രകാരം തന്നെയാണെന്ന് പ്രതിപക്ഷ നേതാവ് പറയുന്നു. ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള ഒത്തുകളിയാണ് ഇതെന്നും ഇത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും പ്രതിപക്ഷനേതാവ് പ്രതികരിച്ചു. 
കീഴ്‌വഴക്കം ഇല്ലെന്ന സര്‍ക്കാര്‍ വാദത്തെയും രമേശ് ചെന്നിത്തല തള്ളി. കീഴ്‌വഴക്കം ഉണ്ടാകുകയല്ല ഉണ്ടാക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

മൂന്നാം തീയതി ചേരുന്ന സഭാ സമ്മേളനത്തില്‍ പ്രശ്‌നം വീണ്ടും ഉന്നയിയ്ക്കാന്‍ തന്നെയാണ് പ്രതിപക്ഷ തീരുമാനം എന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

 

Tags