Skip to main content

മോട്ടോര്‍ വാഹന പിഴത്തുക കുറച്ച സംസ്ഥാനസര്‍ക്കാരിന്റെ നടപടി കേന്ദ്ര സര്‍ക്കാര്‍ ശരിവെച്ചു. നടപടി അംഗീകരിച്ചത് ചൂണ്ടിക്കാട്ടി കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി കേരളത്തിന് കത്ത് നല്‍കി. ഒരു സംസ്ഥാനം മാത്രം പിഴ കുറച്ചത് അംഗീകരിക്കില്ലെന്ന് കേന്ദ്രം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഇങ്ങനെ തീരുമാനം ഇടുക്കാനുണ്ടായ കാരണം ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രിക്ക് കത്ത് നല്‍കിയത്. 

മോട്ടോര്‍ വാഹന ഭേദഗതി നിയമത്തിന് എതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നതോടെയാണ് കേരളം ഉള്‍പ്പെടെയുള്ള പല സംസ്ഥാനങ്ങളും പിഴത്തുകയില്‍ ഇളവ് വരുത്തിയത്. എന്നാല്‍ ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴയില്‍ ഇളവ് വരുത്താന്‍ അനുവദിക്കില്ലെന്ന് ആയിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. ഇതേത്തുടര്‍ന്നാണ് സംസ്ഥാനത്തിന്റെ പ്രയാസങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രിക്ക് കത്തയച്ചത്.

 

Tags