Skip to main content
Kochi

Kerala-High-Court

കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് പിരിച്ചുവിട്ട എം.പാനല്‍.ജീവനക്കാര്‍ക്ക് തുല്യമായ ആളുകളെ പി.എസ്.സിലിസ്റ്റില്‍ നിന്ന് രണ്ട് ദിവസത്തിനകം നിയമിക്കണമെന്ന് ഹൈക്കോടതി. കണ്ടക്ടര്‍ ജോലി പെട്ടെന്നു തന്നെ പഠിച്ചെടുക്കാം എന്നതിനാല്‍ പരിശീലനത്തിന്റെ ആവശ്യമില്ല. നിലവിലുള്ള പ്രതിസന്ധി രണ്ടു ദിവസം കൊണ്ട് പരിഹരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കെ.എസ്.ആര്‍.ടി.സിയെ വിശ്വാസമില്ലെന്നു പറഞ്ഞ കോടതി പി.എസ്.സി വഴി തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് നിയമനം നല്‍കാന്‍ എന്താണ് മടിയെന്നും ചോദിച്ചു.

 

അതേസമയം, ഇന്ന് മുതല്‍ എംപാനല്‍ ജീനക്കാര്‍ കെ.എസ്.ആര്‍.ടി.സിയില്‍ ഇല്ലെന്ന് എം.ഡി സത്യവാങ്മൂലം നല്‍കി. എംഡി ടോമിന്‍ തച്ചങ്കരി നേരിട്ടെത്തിയാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. 250 പേര്‍ക്ക് കെഎസ്ആര്‍ടിസി നിയമന ഉത്തരവ് അയച്ചു കഴിഞ്ഞു. നിയമനത്തിന് അതിവേഗം നടപടി സ്വീകരിച്ച് വരികയാണ്. 4071 എം പാനല്‍ ജീവനക്കാരെ പുറത്താക്കിയതായാണ് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചത്.