വൈറ്റിലയിലെ മേല്‍പ്പാല നിര്‍മ്മാണത്തിനെ വിമര്‍ശിച്ച് ഇ.ശ്രീധരന്. നിലവിലെ പ്ലാന്‍ അനുസരിച്ചാണ് പാലം നിര്‍മ്മിക്കുന്നത് എങ്കില്‍ ഗതാഗതക്കുരുക്കിന് പരിഹാരം ഉണ്ടാകില്ലെന്ന് ഇ.ശ്രീധരന് തുറന്നടിച്ചു. പ്ലാനില്‍ മാറ്റങ്ങള്‍ വരുത്താതെയാണ് മുന്നോട്ട് പോകുന്നതെങ്കില്‍ വൈറ്റിലയിലെ ഗതാഗതക്കുരുക്കിന് ഭാഗിക പരിഹരം മാത്രമാണ് ഉണ്ടാകുക എന്നും അദ്ദേഹം പറഞ്ഞു.
വൈറ്റില മേല്‍പ്പാല നിര്‍മ്മാണത്തെക്കുറിച്ച് വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയരുന്നതിനിടെയാണ് ഡല്‍ഹി മെട്രോ റെയില്‍ കോര്പറേഷന് പ്രിന്‍സിപ്പല്‍ അഡൈ്വസര്‍ ഇ.ശ്രീധരന് തന്റെ നിലപാട് വ്യക്തമാക്കിയത്. സംസ്ഥാന സര്‍ക്കാരല്ല, ദേശീയ പാത അതോറിറ്റിയാണ് മേല്‍പ്പാലം നിര്‍മ്മിക്കേണ്ടിയിരുന്നത്. താന്‍ നല്കിയ പദ്ധതി നിര്‍ദേശം പരിഗണിക്കപ്പെട്ടില്ല. ഭാവിയില്‍ തന്റെ നിര്‍ദേശം സര്‍ക്കാര്‍ പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും ഇ.ശ്രീധരന് പറഞ്ഞു.