കുവൈത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ സംമ്പൂര്‍ണ സ്വദേശി വത്കരണം വരുന്നു. ഇതിനുള്ള നടപടികള്‍ ആരംഭിച്ചതയാണ് ലഭിക്കുന്ന വിവരം. നടപടിയുടെ ഭാഗമായി നഴ്‌സിങ് മേഖലയില്‍ നിന്നടക്കം 25000 വിദേശികളായ സര്‍ക്കാര്‍ ജീവനക്കാരെ പിരിച്ച് വിട്ട് പകരം സ്വദേശികളെ നിയമിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
നിലവില്‍ രാജ്യത്ത് സര്‍ക്കാര്‍ ജോലിക്കായി കാത്തിരിക്കുന്ന സ്വദേശികളുടെ എണ്ണം 6000 ആയികുറഞ്ഞിട്ടുണ്ട്. സ്വദേശി വത്കരണം വേഗത്തിലാക്കുന്നതിന്റെ ഭാഗമായി 2017 ല്‍ 3,140 ഉം 2018 ല്‍ 1500 പ്രവാസികളെയും സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് പിരിച്ച് വിട്ടിരുന്നു.
