Thiruvananthapuram
കഴിഞ്ഞ ദിവസം തലസ്ഥാനത്ത് ബി.ജെ.പി ഓഫീസ് ആക്രമിക്കാനെത്തിയവരെ തടയാന്‍ ശ്രമിച്ച പോലീസുകാരന് 5000 രൂപ പാരിതോഷികം. അക്രമം കണ്ട് നിന്ന രണ്ടു പോലീസുകാരെ നേരത്തെസസ്‌പെന്‍ഡ് ചെയ്തിരുന്നു. ബിജെപി ഓഫീസ് ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ആ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് കാഴ്ചക്കാരായി നിന്ന പോലീസുകാര്‍ക്കെതിരെ നടപടിയെടുത്തത്
സി.സി.ടി.വി ദൃശ്യങ്ങളില്‍ ബൈക്കിലെത്തിയ അക്രമി സംഘത്തെ തടയാന്‍ ശ്രമിക്കുന്ന പോലീസുകാരനെ വ്യക്തമായി കാണാം. പ്രത്യുഞ്ജയന്‍ എന്നപോലീസുകാരനാണ് ശ്രമം നടത്തിയത്.അക്രമികളെ തടയുന്നതിനിടെ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന അദ്ദേഹത്തെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചതിനു ശേഷം ഐ.ജി മനോജ് എബ്രഹമാണ് പാരിതോഷികം നല്‍കുമെന്നകാര്യം അറിയിച്ചത്.

