Skip to main content
കൊച്ചി

കെ.എസ്.ആര്‍.ടി.സി ലാഭകരമായി നടത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അടച്ചുപൂട്ടിക്കൂടെയെന്ന് ഹൈക്കോടതി. കെ.എസ്.ആര്‍.ടി.സി നഷ്ടത്തിലാണെന്ന് എല്ലാവര്‍ക്കുമറിയാമെന്നും സര്‍ക്കാറിന് നോക്കി നടത്താനാകില്ലെങ്കില്‍ മികച്ച മാനേജ്‌മെന്റിനെ ഏല്‍പ്പിക്കുകയാണ് വേണ്ടതെന്നും ബസ് ചാര്‍ജ് വര്‍ദ്ധനയിലെ അപാകത ഉടന്‍ തന്നെ പരിഹരിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

 

മിനിമം ചാര്‍ജ് ഏഴ് രൂപയാക്കിയത് അനാവശ്യവും അന്യായവുമാണെന്ന് ചൂണ്ടിക്കാട്ടി അഡ്വേക്കേറ്റ് ബേസില്‍ അട്ടിപ്പേറ്റി നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് കെ. സുരേന്ദ്രന്‍റെ പരാര്‍ശം. കെ.എസ്.ആര്‍.ടി.സി നഷ്ടത്തിലായത് കൊണ്ടാണ്ബസ്ചാര്‍ജ് വര്‍ദ്ധിപ്പിച്ചതെന്നായിരുന്നു സര്‍ക്കാറിന്റെ വാദം. ബസ് ചാര്‍ജ് വര്‍ധനയിലെ അപാകത പരിഹരിക്കാനായി രണ്ടുമാസത്തെ സമയം കോടതി അനുവദിച്ചിട്ടുണ്ട്.

Tags