Skip to main content
തിരുവനന്തപുരം

സംസ്ഥാനത്ത് ബസ് ചാര്‍ജ്ജ് വർദ്ധിപ്പിക്കാൻ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ഓർഡിനറി ബസുകളുടെ മിനിമം ചാർജ് ഒരു രൂപ കൂട്ടി ഏഴും ഫാസ്റ്റ് പാസഞ്ചറിന്റേത് രണ്ടു രൂപ കൂട്ടി 10 രൂപയും സൂപ്പർ ഫാസ്റ്റിന്റേത് ഒരു രൂപ കൂട്ടി 13 രൂപയുമാക്കി. സൂപ്പർ എക്​സ്​പ്രസിന്റെ മിനിമം ചാർജ് 17-ൽ നിന്ന് 20 ആയും സൂപ്പർ ഡീലക്സ് 25ൽ നിന്ന് 28 ആയും വോൾവോ 35-ൽ നിന്ന് 40 ആയും ഉയർത്തി. മേയ് 20 മുതൽ നിരക്ക് വർദ്ധന പ്രാബല്യത്തിൽ വരുമെന്ന് ഗതാഗത മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ അറിയിച്ചു.

 

വിദ്യാർത്ഥികളുടെ യാത്രാ നിരക്കിൽ മാറ്റമുണ്ടാകില്ല.വിദ്യാർത്ഥികളുടെ നിരക്ക് വർദ്ധന സംബന്ധിച്ച് ജസ്റ്റീസ് രാമചന്ദ്രൻ കമ്മിറ്റിയോടെ മറ്റൊരു റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്.

 

2012 സെപ്തംബർ 11-നാണ് ഏറ്റവുമൊടുവിൽ ബസ് നിരക്ക് വർദ്ധിപ്പിച്ചത്. അന്നും മിനിമം നിരക്കിൽ ഒരു രൂപയുടെ വർദ്ധനയാണ് വരുത്തിയത്. സ്വകാര്യ ബസ് ഉടമകള്‍ ഏറെ നാളായി മിനിമം ചാര്‍ജ്ജ് വര്‍ധന ആവശ്യപ്പെട്ടിരുന്നു. നിരക്ക് വർദ്ധനയിലൂടെ 15 കോടി രൂപയാണ് കെ.എസ്.ആർ.ടി.സിക്ക് അധികം ലഭിക്കുകയെന്നും മന്ത്രി പറഞ്ഞു.

Tags