Skip to main content
കൊല്ലം

saritha nairസോളാര്‍ തട്ടിപ്പു കേസില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയ സരിത എസ്. നായര്‍ സാക്ഷിയെ ഭീഷണിപ്പെടുത്തിയതായി പരാതി. രശ്മി വധക്കേസില്‍ മുഖ്യപ്രതി ബിജു രാധാകൃഷ്ണനെ സരിത സഹായിച്ചെന്നു വെളിപ്പെടുത്തിയ സാക്ഷി ജമിനിഷയാണ് തന്റെ ജീവനു ഭീഷണിയുള്ളതായി കാണിച്ച് കൊട്ടാരക്കര പോലീസില്‍ പരാതി നല്‍കിയത്. ജയില്‍ മോചിതയായ ശേഷം സരിതയും അഭിഭാഷകനും തന്നെ വിളിച്ചതായും അവര്‍ പറഞ്ഞു.

 

രശ്മി വധത്തില്‍ സരിതക്ക് പങ്കുണ്ടെന്നതിന്‍റെ നിര്‍ണായക തെളിവുകള്‍ തന്‍റെ കൈവശമുണ്ടെന്നും അതുകൊണ്ടു തന്നെ സരിതയില്‍ നിന്നും അഭിഭാഷകന്‍ ഫെനി ബാലകൃലകൃഷ്ണനില്‍ നിന്നും ഭീഷണിയുള്ളതായും ജമിനിഷ പറഞ്ഞു. കൂടാതെ രശ്മി വധക്കേസില്‍ 2006-ല്‍ ബിജുവിനെ രക്ഷപ്പെടാന്‍ സഹായിച്ചത് അന്നത്തെ പുനലൂര്‍ ഡി.വൈ.എസ്.പിയാണെന്നും ഇയാള്‍ തന്റെ കൈയില്‍നിന്നു വിലപ്പെട്ട തെളിവുകള്‍ വാങ്ങിയശേഷം ബിജുവിനെ രക്ഷിച്ചെന്നും ജമിനിഷ അറിയിച്ചു.

 

അതേ സമയം രശ്മി വധക്കേസില്‍ ബിജു രാധാകൃഷ്ണനെ ഐഷാ പോറ്റി എം.എല്‍.എ സഹായിച്ചെന്ന ആരോപണവുമായി സരിത രംഗത്തിറങ്ങിയതിനു പിന്നില്‍ രാഷ്ട്രീയ ഗൂഡാലോചനയാണെന്ന് ആരോപണമുയര്‍ന്നു. ബിജുവിനെ താന്‍ സഹായിച്ചെന്ന സരിതയുടെ ആരോപണം അന്വേഷിക്കണമെന്ന് ഐഷാ പോറ്റി ആവശ്യപ്പെട്ടിരുന്നു.

 

അതേസമയം സരിത ഐഷ പോറ്റി എം.എല്‍.എക്കെതിരേ നടത്തിയ വെളിപ്പെടുത്തലുകള്‍ തെറ്റാണെന്ന പ്രസ്താവനയുമായി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ രംഗത്ത് എത്തി. സര്‍ക്കാരുമായി നടത്തുന്ന ഗൂഡാലോചനയുടെ ഭാഗമാണ് ഈ ആരോപണമെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും ഈ കാര്യങ്ങളൊക്കെ പറയുന്ന സരിത മഹാകള്ളിയാണെന്നും വി.എസ് പറഞ്ഞു.