Skip to main content
തിരുവനന്തപുരം

vs achuthanandanടി.പി കേസിലും നമോവിചാര്‍ മഞ്ചിന്‍റെ പ്രവര്‍ത്തകരെ  സി.പി.ഐ.എമ്മിലേക്ക് ചേര്‍ക്കുന്ന വിഷയത്തിലും നടത്തിയ  പരസ്യപ്രസ്താവന ഇനി ആവര്‍ത്തിക്കരുതെന്ന് വി.എസിന് സി.പി.ഐ.എം താക്കിത് നല്‍കി. കോടിയേരി ബാലകൃഷ്ണന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയിലാണ് അച്യുതാനന്ദനെതിരെയുള്ള പ്രമേയം പാസാക്കിയത്.
 

പാര്‍ട്ടി നിലപാടില്‍നിന്നും വ്യത്യസ്തമായ പരസ്യ നിലപാട് സ്വീകരിക്കരുതെന്ന്‍ വി.എസ്സിനോട് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ടി.പി വധക്കേസില്‍ കോടതി വിധിയോടെ പാര്‍ട്ടി കുറ്റ വിമുക്തമാക്കപ്പെടുകയാണ് ഉണ്ടായതെന്നാണ് പാര്‍ട്ടിയുടെ നിലപാട്. കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ടി.പിയുടെ ഭാര്യ കെ.കെ രമ നിരാഹാര സമരം പ്രഖ്യാപിച്ചത്. ഇതിനെ പിന്തുണക്കുന്ന നിലപാടാണ് വി.എസ് അച്യുതാനന്ദന്‍ സ്വീകരിച്ചത്.

 

2000-ത്തോളം വരുന്ന ബി.ജെ.പി വിമതര്‍ സി.പി.ഐ.എമ്മില്‍ ചേരാന്‍ തീരുമാനിച്ചിരുന്നു. ഇതിനെയും വി.എസ് പരസ്യമായി എതിര്‍ത്തിരുന്നു. പറയാനുള്ളത് പാര്‍ട്ടിക്കുള്ളില്‍ പറഞ്ഞ്, എന്താണ് പാര്‍ട്ടിയുടെ നിലപാട് എന്ന് മനസ്സിലാക്കാന്‍ ശ്രമിക്കാതെയാണ് വി.എസ് നിലപാടുകള്‍ സ്വീകരിക്കുന്നത്. ഇത് അഗീകരിക്കാനാവില്ല എന്നും പാര്‍ട്ടി അറിയിച്ചു.