Skip to main content
കണ്ണൂര്‍

vs achuthanandanബി.ജെ.പി വിട്ടു സി.പി.ഐ.എമ്മിലേക്കു വരുന്ന രണ്ടായിരം പേരെ പാര്‍ട്ടിയുമായി സഹകരിപ്പിക്കാന്‍ തീരുമാനിച്ചതായി ജില്ലാ സെക്രട്ടറി പി.ജയരാജന്‍. പാര്‍ട്ടിയുടെ ഈ തീരുമാനത്തെ അനുകൂലിക്കുകയില്ലെന്നു പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ അറിയിച്ചു. 

 

ബി.ജെ.പി ജില്ലാ നേതൃത്വവുമായി തെറ്റിയ ഒരുവിഭാഗം നേതാക്കളും പ്രവര്‍ത്തകരുമാണിപ്പോള്‍ സി.പി.ഐ.എമ്മില്‍ ചേരുന്നത്. നരേന്ദ്രമോഡിക്കു പിന്തുണ പ്രഖ്യാപിച്ച് വിമതര്‍ നേരത്തേ നമോവിചാര്‍ മഞ്ച് എന്ന സംഘടന രൂപവത്കരിച്ചിരുന്നു. ഇതില്‍നിന്നു രാജിവെച്ചവരാണ് ഇപ്പോള്‍ സി.പി.ഐ.എമ്മിലേക്കു ചേരുന്നത്.

 

28-ന് പാനൂരില്‍ നടക്കുന്ന സമ്മേളനത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഇവരെ സി.പി.ഐ.എമ്മിലേക്കു സ്വീകരിക്കും. ജയരാജന്‍റെ  സമ്മേളത്തിനു തൊട്ടുപിന്നാലെയാണ് ബി.ജെ.പി.വിമതരെ പാര്‍ട്ടിക്കൊപ്പം നിര്‍ത്തുന്നതിനെതിരെ വി.എസ്. രംഗത്തെത്തിയത്. അവസരവാദികളെ കൂടെക്കൂട്ടുന്നത് ശരിയാണോയെന്നു പരിശോധിക്കണമെന്നായിരുന്നു വി.എസ് ആവശ്യപ്പെട്ടത്. 

 

ബി.ജെ.പി വിമതരുടെ സി.പി.ഐ.എം ലയനവും വി.എസിന്‍റെ  എതിര്‍പ്പും നാളെ നടക്കുന്ന സംസ്‌ഥാന സെക്രട്ടേറിയേറ്റില്‍ ചര്‍ച്ച ചെയ്യുമെന്ന്‌ പോളിറ്റ്‌ ബ്യൂറോ അംഗം എം.എ ബേബി അറിയിച്ചു