Skip to main content
തിരുവനന്തപുരം

kerala assemblyനിയമസഭയുടെ ബജറ്റ് സമ്മേളനം ജനുവരി മൂന്നിന് ആരംഭിക്കും. പുതിയ വര്‍ഷത്തെ ആദ്യ സമ്മേളനമായതിനാല്‍ ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെയാണ് സമ്മേളനം തുടങ്ങുക. ജനുവരി 17-നായിരിക്കും വാര്‍ഷിക ബജറ്റ് അവതരണം. കേരള നിയമസഭയില്‍ ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ച റെക്കോഡുള്ള ധനമന്ത്രി കെ.എം മാണിയുടെ 12-ാമത്തെ ബജറ്റ് അവതരണമായിരിക്കും ഇത്.

 

2013 മാര്‍ച്ച് 23-ന് ഗവര്‍ണ്ണറായി ചുമതലയേറ്റ നിഖില്‍ കുമാറിന് ഇത് ആദ്യ നയപ്രഖ്യാപന പ്രസംഗമാണ്. പുതിയ മന്ത്രിസഭ അധികാരമേറ്റ ശേഷമുള്ള ആദ്യ സമ്മേളനത്തിലും ഓരോ വര്‍ഷവും ആദ്യത്തെ സഭാ സമ്മേളനത്തിലുമാണ് സര്‍ക്കാറിന്റെ നയപ്രഖ്യാപന പ്രസംഗം ഗവര്‍ണ്ണര്‍ നടത്തുക.

 

സമ്മേളനം ഫെബ്രുവരി 12 വരെ തുടരും. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് നിയമസഭ വിളിച്ചുചേർക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചത്.