കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ പബ്ലിക് പ്രോസിക്യൂട്ടറാവാന്‍ തയ്യാറല്ലെന്ന് മുന്‍ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യം അറിയിച്ചു. ചീഫ് ജസ്റ്റിസ് ആര്.എം. ലോധ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഈ നിര്‍ദേശം നല്‍കിയത്. എന്നാല്‍ ഏറ്റെടുത്ത കേസുകളില്‍ തിരക്കുണ്ടെന്നും അതിനാല്‍ കേസ് ഏറ്റെടുക്കാനാവില്ലെന്നും ഗോപാല്‍ സുബ്രഹ്മണ്യം മറുപടി നല്‍കുകയായിരുന്നു.
കേസിന്റെ വിചാരണയ്ക്ക് പ്രത്യേക കോടതി രൂപവത്കരിക്കണമെന്നും ഗോപാല്‍ സുബ്രഹ്മണ്യത്തെ പബ്ലിക് പ്രോസിക്യൂട്ടറാക്കണമെന്നും സുപ്രീം കോടതിയാണ് കഴിഞ്ഞ ദിവസം ഡല്‍ഹി ഹൈക്കോടതിയോട് നിര്‍ദേശിച്ചത്. കേസിലെ കക്ഷിയായ സി.ബി.ഐയും മറ്റു ഹര്‍ജിക്കാരുടെ അഭിഭാഷകരായ പ്രശാന്ത്ഭൂഷന്, എം.എല്‍.ശര്‍മ എന്നിവരും ചീഫ് ജസ്റ്റിസിന്റെ ഈ നിര്‍ദേശത്തെ എതിര്‍ത്തിരുന്നില്ല. ഗോപാല്‍ സുബ്രഹ്മണ്യത്തെക്കൊണ്ട് പബ്ലിക് പ്രോസിക്യൂട്ടറുടെ ചുമതല ഏറ്റെടുപ്പിക്കാന്‍ ശ്രമിക്കാമെന്ന് പ്രശാന്ത് ഭൂഷനും എം.എല്‍.ശര്‍മയും കോടതിയെ അറിയിക്കുകയും ചെയ്തു. ഇതിനുശേഷമാണ് ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ പ്രതികരണം വന്നത്.

