Skip to main content
ന്യൂഡൽഹി

പാക്കിസ്ഥാനിൽ ഒളിവിൽ കഴിയുന്ന അധോലോകത്തലവൻ ദാവൂദ് ഇബ്രാഹിമിനെ പിടികൂടാൻ യു.എസ് കുറ്റാന്വേഷണ ഏജൻസിയായ എഫ്.ബി.ഐയുടെ സഹായം തേടുമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി സുശീൽ കുമാർ ഷിൻഡെ വാർത്താ സമ്മേളനത്തില്‍ അറിയിച്ചു. ദാവൂദിനെ സംബന്ധിച്ച എന്തു വിവരവും പരസ്പരം കൈമാറുമെന്ന് യു.എസുമായി ധാരണയുണ്ടാക്കിയിട്ടുണ്ട്. 

 

പാക്കിസ്ഥാനിലെ അൽഖ്വയിദ തീവ്രവാദ സംഘടനയുമായി ദാവൂദിന് അടുത്ത ബന്ധമുണ്ടെന്ന് എഫ്.ബി.ഐ കണ്ടെത്തിയിരുന്നു. ദാവൂദ് പാകിസ്ഥാനിലുണ്ടെന്നാണ് നമുക്ക് കിട്ടിയിട്ടുള്ള വിവരം. ദാവൂദിനെ പിടികൂടാന്‍ ഏതുവിധത്തിലും സഹകരിക്കാന്‍ തയാറാണെന്ന് ഷിന്‍ഡെ വ്യക്തമാക്കിയിട്ടുണ്ട്. 

 

ആഗോള തീവ്രവാദിയെന്ന് അമേരിക്ക പ്രഖ്യാപിച്ചിട്ടുള്ള ഭീകരനാണ് ദാവൂദ് ഇബ്രാഹിം. 1993 ലെ മുംബൈയ് സ്ഫോടനം ഉൾപ്പെടെയുള്ള നിരവധി കേസുകളിൽ പൊലീസ് തേടുന്ന പ്രതിയാണ് ദാവൂദ്