Skip to main content
ഇസ്ലാമബാദ്

അഴിമതിക്കേസില്‍ കുറ്റാരോപിതനായ പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്‍റ് അസിഫ് അലി സര്‍ദാരി ബുധനാഴ്ച കോടതിയില്‍ ഹാജരായി. സ്ഥാനം ഒഴിഞ്ഞതിനു ശേഷം ആദ്യമായാണ് അദ്ദേഹം  കോടതിയില്‍  ഹാജരാകുന്നത്. കോടതി വിചാരണ ജനുവരി 18ലേക്ക് മാറ്റി വച്ചു. 

 

സര്‍ദാരി പ്രസിഡന്‍റ് ആയിരുന്നതിനാല്‍ അഴിമതിക്കേസിന്‍റെ  വിചാരണ മാറ്റി വെക്കുകയായിരുന്നു എന്ന് പാക്കിസ്ഥാനിലെ അന്വേഷണ ഏജന്‍സിയായ നാഷണല്‍ അക്കൌണ്ടബിലിറ്റി ബ്യൂറോ അറിയിച്ചു. സെപ്റ്റംബറില്‍ സ്ഥാനം ഒഴിഞ്ഞതിന് ശേഷം ഒക്ടോബറിലാണ് വിചാരണ ആരംഭിച്ചത്. മുന്‍ പ്രധാനമന്ത്രിയും സാര്‍ദാരിയുടെ ഭാര്യയും ആയിരുന്ന ബെനസീര്‍ ഭൂട്ടോയുടെ കാലത്താണ് ഇദ്ദേഹത്തിനെതിരെയുള്ള  ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടിട്ടുള്ളത്.