Skip to main content
ന്യൂഡല്‍ഹി

ഇരുനൂറാം ടെസ്റ്റിനു ശേഷം ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയാണെന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. വെസ്റ്റ്ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റ്‌ ആണു സച്ചിന്റെ ഇരുനൂറാം ടെസ്റ്റ്‌. ബി.സി.സി.ഐക്കയച്ച കത്തിലാണ് സച്ചിന്‍ തന്റെ വിരമിക്കല്‍ തീരുമാനം അറിയിച്ചത്.

 

ഇന്ത്യക്ക് വേണ്ടി ക്രിക്കറ്റ് കളിക്കുക എന്നത് തന്റെ സ്വപ്നമായിരുന്നെന്നും കഴിഞ്ഞ 24 വര്‍ഷമായി അതിനു സാധിച്ചെന്നും സച്ചിന്‍ പറഞ്ഞു. ക്രിക്കറ്റ് കളിക്കാതിരിക്കുന്നതിനെക്കുറിച്ച് തനിക്കു ചിന്തിക്കാന്‍ പോലും കഴിയുന്നില്ലെന്നും രാജ്യത്തെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞത് വളരെ വലിയ അംഗീകാരമായി കാണുന്നെന്നും സച്ചിന്‍ വ്യക്തമാക്കി.

 

ചാമ്പ്യന്‍സ് ലീഗില്‍ മുംബൈ ഇന്ത്യന്‍ ചാമ്പ്യന്മാരായ ഫൈനല്‍ മത്സരത്തിലൂടെ സച്ചിന്‍ ട്വന്റി-20 ക്രിക്കറ്റില്‍ നിന്നും വിരമിച്ചിരുന്നു. ഏകദിന ക്രിക്കറ്റില്‍ ഏറ്റവുമധികം റണ്‍സ്, സെഞ്ച്വറികള്‍, അര്‍ദ്ധസെഞ്ച്വറികള്‍ തുടങ്ങിയ റെക്കോര്‍ഡുകലെല്ലാം സച്ചിന്റെ പേരിലാണ്. സച്ചിന്റെ ഇരുനൂറാം ടെസ്റ്റ് നവംബര്‍ 14 മുതല്‍ 18 വരെ മുംബൈയിലാണ് നടക്കുക.