ജമ്മുകാശ്മീരിലെ കുപ്വാരയില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച രണ്ടു പാക് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു. അതിര്‍ത്തിയില്‍ സ്ഥിരമായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് നുഴഞ്ഞുകയറ്റം. ഇതിനെത്തുടര്‍ന്ന് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ഇന്ത്യന്‍ സൈന്യം അതിര്‍ത്തിയില്‍ ആക്രമണം നടത്തുന്നതില്‍ അപലപിച്ച് പാകിസ്താന്‍ നാഷണല്‍ അസ്സംബ്ലി പ്രമേയം പാസ്സാക്കി. തര്‍ക്കഭൂമിയായ കാശ്മീരില്‍ ജീവിക്കുന്നവര്‍ക്ക് നയതന്ത്രപരവും ധാര്‍മികവുമായ എല്ലാ പിന്തുണയും പാക്കിസ്ഥാന്‍ സര്‍ക്കാര്‍ പ്രദാനം ചെയ്യുമെന്നും പ്രമേയത്തില്‍ പറയുന്നു.
എന്നാല്‍ പാകിസ്താന്‍ അസ്സംബ്ലി പ്രമേയം പാസ്സാക്കിയതിനെ അപലപിച്ചുകൊണ്ട് പാകിസ്ഥാനെതിരെ ലോക്സഭയില്‍ സ്പീക്കര്‍ മീരാകുമാര്‍ പ്രമേയം പാസ്സാക്കി. അതിര്‍ത്തിയില്‍ നടക്കുന്ന പാക് ആക്രമണങ്ങളില്‍ അപലപിച്ചുകൊണ്ടാണ് പാര്‍ലമെന്റ് പ്രമേയം പാസ്സാക്കിയത്.
ലോക്സഭയില്‍ ഐക്യകണ്ഠേനയാണ് പ്രമേയം പാസ്സാക്കിയത്. കാശ്മീര്‍ ജനതയെ ധാര്‍മികമായും രാഷ്ട്രീയമായും പിന്തുണക്കുമെന്നും ഇന്ത്യയുടെ സൈനിക ശക്തിയെ പാകിസ്താന്‍ ചെറുതായി കാണരുതെന്നും പ്രമേയത്തില്‍ പറയുന്നു.